ഭക്ഷണം നൽകുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേ വിഷബാധയേറ്റു മരിച്ചു

തിരുവനന്തപുരം: തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അൽഫോൻസ കോട്ടേജിൽ സ്റ്റെഫിൻ വി. പെരേര (48)യാണ് മരിച്ചത്. സഹോദരന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുമ്പോഴാണ് സ്റ്റെഫിന് വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്.

അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ തനിച്ചായിരുന്ന സഹോദരൻ ചാൾസിന്റെ ചികിത്സയ്ക്കായാണ് സ്റ്റെഫിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. 7ന് ആശുപത്രിയിലെത്തിയ ഇവർക്ക് 9ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.

ഡോക്ടർമാർ വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ വച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അതിലൊരെണ്ണം കയ്യിൽ മാന്തിയ വിവരം സ്റ്റെഫിൻ പറയുന്നത്. സ്റ്റെഫിന്റെ സംസ്‌കാരം നടത്തി. ഹെൻറി, ഫെറിയോൺ, പരേതനായ മാത്യു എന്നിവരാണ് സ്റ്റെഫിന്റെ മറ്റ് സഹോദരങ്ങൾ.

 

Print Friendly, PDF & Email

Leave a Comment

More News