പതിനേഴുകാരി കാമുകിയെ 10 തവണ വെടിവെച്ചുകൊന്ന ഡാലസ് യുവാവിന് ജീവപര്യന്തം തടവ്

ഡാളസ് :പതിനേഴുകാരിയായ കാമുകിയെ 10 തവണ വെടിവെച്ചുകൊന്ന ഡാലസ് യുവാവിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2022 ഫെബ്രുവരി 6, നായിരുന്നു സംഭവം , ഡാളസിൽ നിന്നുള്ള 19 കാരനായ അർമാൻഡോ ഡയസ് ജൂനിയർ 17 കാരിയായ കാമുകിയെ അവരുടെ അപ്പാർട്ട്മെന്റിൽ വെച്ച് നെഞ്ചിലും മുഖത്തും പുറകിലും 10 തവണ വെടിവച്ചതായി കോളിൻ കൗണ്ടി മെഡിക്കൽ എക്സാമിനർ സാക്ഷ്യപ്പെടുത്തി.

പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ രണ്ടാം നിലയിലെ നടപ്പാതയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.ക്ര്ത്യത്തിനുശേഷം 911 എന്ന നമ്പറിൽ വിളിക്കാതെ ഡയസ് പ്രദേശത്തുനിന്ന് ഓടിപ്പോയിരുന്നു.

നാല് ദിവസത്തിന് ശേഷം പോലീസ് ഡിറ്റക്ടീവുകളോട് ആദ്യം കള്ളം പറഞ്ഞ ഡയസ് ഒടുവിൽ കുറ്റം സമ്മതിച്ചു.

വിചാരണയിൽ, കൗമാരക്കാരിയെ .45 കാലിബർ ഗ്ലോക്ക് ഉപയോഗിച്ച് വെടിവെച്ചതായി ഡയസ് സമ്മതിച്ചു. വെടിവെപ്പ് നടക്കുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്നും താനും യുവതിയും തമ്മിൽ തർക്കമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ജൂറി ഏകകണ്ഠമായി ഡയസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി, ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നുവെന്നു കോളിൻ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഗ്രെഗ് വില്ലിസ് പറഞ്ഞു.

30 വർഷത്തെ തടവിന് ശേഷം മാത്രമാണ് ഡയസിന് പരോളിന് അർഹതയുണ്ടാകുക

Print Friendly, PDF & Email

Leave a Comment

More News