പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: പതിനഞ്ച്‌ വയസ്സുള്ള പെണ്‍കുട്ടിയെ അഞ്ച്‌ വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്നാട്‌ വെല്ലൂര്‍ സ്വദേശി വിനോദ്‌ ജോഷ്വ (40) ആണ്‌ അറസ്റ്റിലായത്‌. 2018ല്‍ തനിക്ക്‌ 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച്‌ യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് പാസ്റ്ററെ അറസ്റ്റു ചെയ്തത്.

കടമ്പൂര്‍ ഓള്‍ വനിതാ പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ്‌ പാസ്റ്റിനെതിരെ പോക്സോ കേസ്‌ രജിസ്റര്‍ ചെയ്തു. കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭ പെന്തക്കോസ്ത് പള്ളിയില്‍ പാസ്റ്ററായി ജോലി ചെയുകയായിരുന്നു പ്രതി. കഴിഞ്ഞ വര്‍ഷം വിവാഹിതയായ താന്‍ ഇപ്പോള്‍ എട്ട്‌ മാസം ഗര്‍ഭിണിയാണെന്നും അടുത്തിടെ വിനോദ്‌ ജോഷ്വ വീണ്ടും വാട്സ്‌ആപ്പില്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പരാതിയില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ മധുരയിലെ മാട്ടുതവനു ബസ്‌ സ്യോപ്പിന്‌ സമീപത്ത്‌ നിന്നാണ്‌ വിനോദ്‌ ജോഷ്വയെ അറസ്റ്‌ ചെയ്തത്‌. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ടെന്നും പോലീസ്‌ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News