സൈബർ സുരക്ഷയുടെ സാങ്കേതികതയും സുരക്ഷയും പരിചയപ്പെടുത്തുന്ന കെ.എച്ച്.എൻ.എ, എച്ച് കോർ സെമിനാർ

ഇന്റർനെറ്റ് സാധ്യതകൾക്ക് അനുദിനം ഭീഷണിയാകുന്ന സ്വകാര്യ വിവരങ്ങളുടെ മോഷണത്തെ അതിജീവിക്കാൻ വൻമുതൽമുടക്കുള്ള ഗവേഷണങ്ങളും സ്ഥാപനങ്ങളും ഉയർന്നുവരുന്നതിനനസരിച്ച്‌ ആ മേഖലയിൽ തൊഴിൽസാധ്യതകളും വർധിച്ചു കൊണ്ടിരിക്കുന്നു.

സാങ്കേതിക മികവും തൊഴിൽ നൈപുണ്യവുമുള്ള യുവാക്കൾക്ക് എങ്ങനെ അവിടേക്കു കടന്നുചെല്ലാമെന്നു സവിസ്തരം പരിചയപ്പെടുത്തുന്ന ഓൺലൈൻ സെമിനാർ ജൂൺ 22 വ്യാഴം സെൻട്രൽ സമയം 7 pm നു കെഎച്ച്എൻഎ യുടെ കീഴിൽ പ്രവർത്തിക്കുന്ന എച്ച്. കോർ കമ്മിറ്റി സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ വൻകിട കോർപ്പറേറ്റ് ഐ.ടി.കമ്പനികളിൽ സൈബർ സുരക്ഷയുടെ ചുമതലകൾ വഹിക്കുകയും ആ മേഖലയിൽ നിരവധി നൂതന പരീക്ഷണങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുന്ന പ്രമുഖ ടെക്നോക്രാറ്റും പ്രഭാഷകയുമായ ആഗ്‌നസ് ഡൈസ്‌കസ്‌ വിഷയാവതാരകയും ആൾ സ്റ്റേറ്റ് ഗ്രൂപ്പ് ഡിവിഷൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ സുമീന ജയരാജ് മോഡറേറ്ററായും സെമിനാറിൽ പങ്കുചേരുന്നു.

കെ.എച്ച്.എൻ.എ.ഹൂസ്റ്റൺ കൺവെൻഷന്റെ പ്രാരംഭമായി അമേരിക്കയിൽ വളർന്നുവരുന്ന യുവാക്കൾക്ക് വ്യത്യസ്ത തൊഴിൽ മേഖലകളിൽ മാർഗ്ഗനിർദ്ദേശങ്ങളും പരിശീലനങ്ങളും ആവശ്യമെങ്കിൽ സ്കോളർഷിപ്പും നൽകുന്ന വിവിധ കർമ്മപദ്ധതികളാണ് ഡോ: ബിജു പിള്ള ചെയർമാനായുള്ള എച്ച് കോർ കമ്മിറ്റി നടപ്പിലാക്കി വരുന്നത്.

പരിശീലനങ്ങളോടൊപ്പം ഉപരി പഠനത്തിനും ഗവേഷണങ്ങൾക്കും ധനസഹായം ഉൾപ്പെടെയുള്ള വിവിധ പ്രോജക്ടുകൾക്കു ഡോ:മാളവിക പിള്ള, ശ്രീജിത്ത് ശ്രീനിവാസൻ,അനൂപ് രവീന്ദ്രനാഥ്, അശ്വിൻ മേനോൻ, ഡോ:അനില നായർ, ഡോ: നിഷാ പിള്ള, ഡോ:കലാ ഷാഹി, സുമീന ജയരാജ്, നിരഞ്ജന പ്രസാദ് എന്നിവർ നേതൃത്വം നൽകുന്നു.

ഡോ:ജയരാമൻ (ഹൂസ്റ്റൺ) ഡോ: രവീന്ദ്രനാഥ്‌ (ഫ്ലോറിഡ) എന്നിവർ ഉപദേശക സമിതി അംഗങ്ങളായും സ്പോണ്സര്മാരായും സേവനം നൽകുന്നു.

എച്ച് കോറിന്റെ ആഭിമുഖ്യത്തിൽ പ്രൊഫഷണൽ ബ്രാൻഡിംഗ്, ഐഡന്റിറ്റി ബിൽഡിംഗ്, ബിയോഡേറ്റ നിർമ്മാണം, പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ്, ഇന്റർവ്യൂ പരിശീലനം എന്നീ വിഷയങ്ങളിൽ മികച്ച പരിശീലനം നൽകിവരുന്നു.

വിദ്യാർത്ഥി സമൂഹത്തിനും സാങ്കേതിക പരിശീലകർക്കും വളരെയേറെ പ്രയോജനം ചെയ്യുന്ന ഈ സംരംഭത്തിൽ എല്ലാ കെ.എച്ച്.എൻ.എ.കുടുംബാംഗങ്ങളുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നതായി പ്രസിഡന്റ് ജി.കെ.പിള്ള കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള സെക്രട്ടറി സുരേഷ് നായർ എന്നിവർ അറിയിക്കുന്നു.

ഏവർക്കും പങ്കെടുക്കാവുന്ന ഈ സെമിനാറിന്റെ ഓൺലൈൻ സൂം ഐഡി 9376095169 ആണ്.

കൂടുതൽ വിവരങ്ങൾക്ക് ഡോ:ബിജു പിള്ള (8322473411), സുമീന ജയരാജ് (3122319781), ശ്രീജിത്ത് ശ്രീനിവാസൻ (4804064795), അനൂപ് രവീന്ദ്രനാഥ് (4692075659)

Print Friendly, PDF & Email

Leave a Comment

More News