ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി – രജിസ്‌ട്രേഷന്‍ അവസാനിച്ചു

ഷിക്കാഗോ: ഷിക്കാഗോ മലായളി അസോസിയേഷന്റെ ജൂണ്‍ 24-ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. ഇതിനോടകം 620 പേര്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുവാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബാങ്ക്വറ്റ് ഹാളില്‍ വച്ച് ഗ്രാന്റ് ഡിന്നറോടും കൂടെ നടത്തുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഹാളിലേക്ക് പ്രവേശനം നല്‍കുവാന്‍ സാധ്യമല്ല എന്ന് സംഘാടകര്‍ അറിയിച്ചു.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അതിഥികളെകൊണ്ടും പരിപാടികള്‍ കൊണ്ടും മനോഹരമായി അടുക്കും ചിട്ടയുമായി നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുന്നു. ഇതില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ ജൂണ്‍ 24-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്നും തങ്ങളുടെ സീറ്റ് നമ്പറും ബാഡ്ജും വാങ്ങിച്ച് സീറ്റ് നമ്പര്‍ ഉറപ്പാക്കേണ്ടതാണ്. തുടര്‍ന്ന് 5 മണിക്ക് നടക്കുന്ന മെഗാ തിരുവാതിര കഴിഞ്ഞ് വിശിഷ്ട്ാത്ഥികളെ ഹാളിലേക്ക് ആനയിച്ച് പൊതുസമ്മേളനം തുടങ്ങുന്നതാണ്. അതേ തുടര്‍ന്ന് ഗ്രാന്റ് ഡിന്നറും ലൈവ് മ്യൂസിക് പരിപാടിയും അരങ്ങേറും.

പരിപാടികളുടെവ വിജയത്തിനായി പ്രസിഡന്റ് ജോഷി വള്ളിക്കളം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ലജി പഠരുമഠത്തില്‍, ഫിനാന്‍സ് ചെയര്‍മാന്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍, സുവനീര്‍ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, ജനറല്‍ കണ്‍വീനര്‍ ഡോ.സിബിള്‍ ഫിലിപ്പ്, ഫിനാന്‍സ് കൊ ചെയര്‍മാന്‍ വിവീഷ് ജേക്കബ്, രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഷാനി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Print Friendly, PDF & Email

Leave a Comment

More News