പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് അമ്മയുടെ കാമുകനെതിരെ കേസെടുത്തു

കോഴിക്കോട്‌: കോഴിക്കോട്ട്‌ പങ്കാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റില്‍. നൊച്ചാട്‌ സ്വദേശി അനീഷ്‌ (20) ആണ്‌ അറസ്റ്റിലായത്‌. മകളെ ലൈംഗീകതയിലേക്ക്‌ കുടുക്കാന്‍ അനീഷിനെ സഹായിച്ചതിന്‌ ഇരയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഏപ്രിലിലാണ്‌ സംഭവം. ഇപ്പോഴും ഞെട്ടല്‍ മാറാത്ത പെണ്‍കുട്ടി അടുത്ത കാലത്തായി തന്റെ ബന്ധുവിനോട്‌ വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബന്ധു ഉടന്‍ തന്നെ പെണ്‍കുട്ടിയുമായി പൊലീസ്‌ സ്നേഷനിലെത്തി പരാതി നല്‍കി.

Leave a Comment

More News