സർക്കാർ പുതിയ ഭവന പദ്ധതി പ്രഖ്യാപിക്കുക: വെൽഫെയർ പാർട്ടി

കീഴാറ്റൂർ: കേരളത്തിൽ സർക്കാർ പുതിയ ഭവന പദ്ധതി പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. ‘കീഴാറ്റൂർ പഞ്ചായത്ത് തീവെപ്പ്: ഭരണകൂടം ഭവനരഹിതരുടെ ലൈഫിൽ മണ്ണെണ്ണ ഒഴിക്കുമ്പോൾ’ എന്ന ശീർഷകത്തിൽ ആക്കപ്പറമ്പിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവെപ്പ് സംഭവത്തിലെ ഒന്നാം പ്രതി ലൈഫ് പദ്ധതിയെ അട്ടിമറിച്ച സർക്കാരാണ്. ഭൂരഹിതരുടെ വിഷയത്തെ ഇനിയും അഭിമുഖീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഫ്‌ളാറ്റ് പദ്ധതികൾ സമ്പൂർണ പരാജയമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പാർട്ടി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കെ.കെ. ഷാജഹാൻ, മുനീബ് കാരക്കുന്ന്, അത്തീഖ് വെട്ടത്തൂർ, ശ്രീനിവാസൻ മേലാറ്റൂർ, സലാം മാസ്റ്റർ, ശുകൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഷ്റഫലി കട്ടുപ്പാറ ആധ്യക്ഷം വഹിച്ചു. ഉസ്മാൻ പാണ്ടിക്കാട് സ്വാഗതവും മുസ്തഫ എം നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News