ശ്രീ നാരായണ ഗുരു കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച സാമൂഹ്യ പരിഷ്കർത്താവ്: റസാഖ് പാലേരി

കൊച്ചി: കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു ശ്രീ നാരായണ ഗുരുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. ഒന്നിപ്പ് സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദർശനങ്ങളിലെ മാനവികതയും വിമോചനപരതയും മഹത്തരമാണ് എന്നും വർത്തമാനകാല സമൂഹം അത്തരം മൂല്യങ്ങൾ മുറുകെ പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, സ്വാമി പ്രബോധതീർത്ഥ എന്നിവരുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ്, ട്രഷറർ സജീദ് ഖാലിദ്, സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, പ്രേമ ജി. പിഷാരടി, ഷംസീർ ഇബ്രാഹിം, ജില്ല പ്രസിഡൻ്റ് കെ എച്ച് സദക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ വൈസ് പ്രസിഡണ്ട് അസൂറ ടീച്ചർ, ജില്ലാ സെക്രട്ടറി ഷബീർ എം ബഷീർ, മണ്ഡലം പ്രസിഡൻ്റ് റിയാദ് മുഹമ്മദ്, സെക്രട്ടറി കരീം നൊച്ചിമ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയെ ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി ധർമചൈതന്യ സ്വീകരിക്കുന്നു. സ്വാമി പ്രബോധതീർത്ഥ സമീപം.

Print Friendly, PDF & Email

Leave a Comment

More News