
പൊതു ഗതാഗതമടക്കം വാഹന ഗതാഗതം മൊത്തത്തിൽ നിലയ്ക്കുന്ന സ്ഥിതിയാണ്. ഇതു പരിഹരിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും റോഡ് നിർമ്മാണ കരാറുകാരായ ഊരാലുങ്കൽ സൊസൈറ്റിക്കും നിയമപരമായ ഉത്തരവാദിത്വവും ബാദ്ധ്യതയും ഉണ്ടെന്ന് എടത്വ വികസന സമിതി ചർച്ച ചെയ്തു. പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം,വൈസ് പ്രസിഡൻറ്മാരായ പി.ഡി.രമേശ് കുമാർ,അഡ്വ.ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, ട്രഷറാർ ഗോപൻ തട്ടയ്ക്കാട്, ജോൺസൺ എം.പോൾ, അജി കോശി, വിജയകുമാർ തായംകരി ,ഷാജി മാധവൻ, ടോമിച്ചൻ കളങ്ങര എന്നിവർ പ്രതിഷേധിച്ചു.