കേരളത്തില്‍ നിന്ന് ഉത്തരേന്ത്യന്‍ തീര്‍ത്ഥാടന ട്രെയിന്‍ സര്‍‌വ്വീസ് ജൂലൈ 20 മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന്‌ ഉത്തരേന്ത്യയിലെ ഉജ്ജയിന്‍, ഹരിദ്വാര്‍, ജഷികേശ്‌, കാശി, അയോധ്യ, അലഹബാദ്‌
എന്നിവിടങ്ങളിലേക്ക്‌ തീര്‍ത്ഥാടന ട്രെയിന്‍ സര്‍വീസ്‌ നടത്തുമെന്ന്‌ ഐആര്‍സിടിസി റീജിയണല്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 20 ന്‌ കൊച്ചുവേളിയില്‍ നിന്ന്‌ ആരംഭിക്കുന്ന യാത്ര ജൂലൈ 31 ന്‌ മടങ്ങും.

മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രം, ഓംകാരേശ്വർ ക്ഷേത്രം, ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍, ജഷികേശ്‌, രാംജൂല, ഉത്തര്‍പ്രദേശ്
കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, കാലഭൈരവ ക്ഷേത്രം, സാരാനാഥ്‌, അയോധ്യയിലെ രാമക്ഷേത്രം, പ്രയാഗ്രാജ
ത്രിവേണി സംഗമം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും യാത്രയില്‍ ഉള്‍പ്പെടുന്നു.

എസി 3 ടയറിലും സ്ലീപ്പര്‍ ക്ലാസിലുമായി 754 യാത്രക്കാര്‍ക്ക്‌ യാത്ര ചെയ്യാം. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട ജംക്‌ഷന്‍, പോടന്നൂര്‍ ജംക്‌ഷ, ഈറോഡ്‌ ജംക്‌ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്നു ട്രെയിനുകള്‍ കയറാം. എസി/നോണ്‍ എസി വാഹനങ്ങളിലെ യാത്ര, എസി മുറി, വെജിറ്റേറിയന്‍ ഭക്ഷണം, യാത്രാ ഇന്‍ഷുറന്‍സ്‌ എന്നിവ ലഭ്യമാണ്‌. നോണ്‍ എസിക്ക്‌ ഒരാള്‍ക്ക്‌ 24,350 രൂപയും തേര്‍ഡ്‌ എസിക്ക്‌ 36,340 രൂപയുമാണ്‌ നിരക്ക്‌.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ LTC സൗകര്യം ലഭ്യമാണ്‌.

വിവരങ്ങള്‍ക്ക്‌: https://www.irctctourism.com/pacakage_description?packageCode=SZBG06, എറണാകുളം: 8287932082, തിരുവനന്തപുരം: 8287932095, കോഴിക്കോട്: 8287932098.

Print Friendly, PDF & Email

Leave a Comment

More News