സർക്കാർ ഭവനനിർമാണ സഹായധനം 10 ലക്ഷമാക്കി വർദ്ധിപ്പിക്കണം: റസാഖ് പാലേരി

പേരാമ്പ്ര: സർക്കാർ ഭവനനിർമാണ സഹായധനം 4 ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ഒന്നിപ്പ്’ പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്ര ചേർമലയിൽ നടന്ന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായായിരുന്നു അദ്ദേഹം.

ഭൂരഹിതരുടെയും ഭവനരഹിതരുടെയും പ്രശ്നങ്ങളെ യാഥാർഥ്യ ബോധത്തോടെ സമീപിക്കാൻ സർക്കാർ സന്നദ്ധമാകണം. സർക്കാരിന്റെ ലൈഫ് പദ്ധതി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. 4 ലക്ഷം രൂപ ഭവനനിർമാണത്തിന് തീരെ അപര്യാപ്തമാണ്. ദലിത്‌ – ആദിവാസി – ഇതരപിന്നാക്ക വിഭാഗങ്ങളുടെ ജീവൽപ്രശ്നങ്ങളെ അവഗണിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ സി ആയിഷ, സംസ്ഥാന സെക്രട്ടറിമാരയ ഉഷാ കുമാരി, ചന്ദ്രിക കൊയിലാണ്ടി, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാലായി, ജില്ലാ കമ്മിറ്റിയംഗം വി കെ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ടി വേലായുധൻ, വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് പ്രതിനിധി പവിത, ചേർമല കോളനി കോഡിനേറ്റർ രാഹുൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് സിറാജ് മാസ്റ്റർ, വി പി അസീസ്, അമീൻ മുയിപ്പോത്ത്, ഷൈമ, അനില. പി സി എന്നിവർ നേതൃത്വം നൽകി. പേരാമ്പ്ര മണ്ഡലം പ്രസിഡിഎൻ്റ് എം ടി അഷ്റഫ് സ്വാഗതവും വി എം നൗഫൽ പേരാമ്പ്ര നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News