ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. സാമൂഹിക സുരക്ഷയ്ക്ക്‌ 768 കോടിയും ക്ഷേമ പെന്‍ഷനുമായി 106 കോടിയും ഉള്‍പ്പെടെ 874 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാനത്ത്‌ 60 ലക്ഷത്തിലധികം ആളുകള്‍ക്ക്‌ പ്രതിമാസം 1600 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നുണ്ട്‌.

അതേസമയം, നടപ്പ്‌ സാമ്പത്തിക വര്‍ഷം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന്‌ കെഎന്‍ ബാലഗോപാല്‍
പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ സംസ്ഥാനത്തിന്‌
ഫണ്ട്‌ ലഭിക്കാനുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്രത്തിന്റെ വിവേചനപരമായ നടപടി
അവസാനിപ്പിക്കണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment