ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ബിഷപ് മാര്‍ ജോയി ആലപ്പാട്ടിന് ആദരവുമായി മലങ്കര കത്തോലിക്കാ സഭ

ഹൂസ്റ്റണ്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കണ്‍വന്‍ഷനില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ബിഷപ് ജോയി ആലപ്പാട്ടിന് ആദരവുമായി മലങ്കര കത്തോലിക്കാ സഭ.

സീറോ മലബാര്‍ സഭയുടെ പുരാതനമായ പൈതൃകം, ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പ്രേക്ഷിത സാന്നിധ്യം, ലോകത്തിലെ പൗരസ്ത്യ സഭകളില്‍ കത്തോലിക്ക സഭകളില്‍ വച്ച് ഏറ്റവും വിശാലമായ മിഷന്‍ പ്രവര്‍ത്തനം ചെയ്യുന്നതിന് സാധ്യതയും സാധുതയും സാവകാശവുമുള്ള ഒരു സഭയിലെ മെത്രാപോലിത്തയാണ് അഭിവന്ദ്യനായ ആലപ്പാട്ട് പിതാവെന്ന് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.

ജേക്കബ് മാര്‍ അങ്ങാടിയത്ത് പിതാവിന്റെ നേതൃത്വത്തില്‍ സഭ ഇവിടെ രൂപതയായി വളര്‍ന്നു. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ ജോയി പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നന്മയും അനുഗ്രഹവും ദൈവം നല്‍കട്ടെയെന്നും ക്ലീമീസ് പിതാവ് പറഞ്ഞു.

പതിനൊന്നാമത് മലങ്കര കണ്‍വന്‍ഷനില്‍ പങ്കാളിയായി വരാന്‍ തനിക്ക് സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മാര്‍ ജോയി ആലപ്പാട്ട്. പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കുകയും ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ഒരു തുറന്ന പുസ്തകവും നല്ല സുവിശേഷവുമായിരുന്നു. അങ്ങനെയുള്ള മനുഷ്യരെ വളര്‍ത്തെയെടുക്കുക എന്നുള്ളതായിരിക്കണം നമ്മുടെ പ്രധാനപ്പെട്ട ദൗത്യമായിരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലങ്കര കത്തോലിക്കാ സഭ സീറോ മലബാര്‍ സഭയുടെ സഹോദര സഭയാണ്. നമ്മള്‍ ഒരുമിച്ച് ഇവിടെ വളരുന്നു. തോമാശ്ലീഹായില്‍ നിന്നും കിട്ടിയ വിശ്വാസം രണ്ട് റീത്തുകള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അത് നമ്മള്‍ ഏറ്റവും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നു പ്രത്യേക രാജ്യത്ത്. നമ്മള്‍ നാട്ടില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്ന സാധനങ്ങളൊക്കെ പെട്ടെന്ന് തീര്‍ന്നു, പക്ഷേ നമ്മുടെ വിശ്വാസം നമ്മള്‍ കാത്തുസൂക്ഷിച്ചു.

നമ്മുടെ പൂര്‍വ്വിതാക്കന്മാര്‍ നമ്മളെ ഏല്‍പ്പിച്ച ദൗത്യം ഈ ലോകത്ത് എവിടെയായിരുന്നാലും വരും തലമുറയെ വാര്‍ത്തെടുക്കുന്നതിന് നമ്മള്‍ ഉപയോഗപ്പെടുത്തണം. മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കയിലെ വളര്‍ച്ച അത്ഭുതാപൂര്‍വ്വമാണ്. ഇങ്ങനെയുള്ള കൂടിച്ചേരല്‍ ഏറ്റവും അനുഗ്രഹപ്രദവുമാണ്. ക്ലീമിസ് പിതാവിന്റെ ആധ്യാത്മിക നേതൃത്വം കേരള ശ്രമിക്കും ഇന്ത്യന്‍ സഭയ്ക്കും ലോകം മുഴുനും അനുഗ്രഹമാട്ടെയെന്നും പ്രചോദനമാകട്ടെയെന്നും മാര്‍ ജോയി ആലപ്പാട്ട് പിതാവ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News