ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ

ഹൂസ്റ്റണ്‍ : ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ. കേരളത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മന്‍ചാണ്ടി. പ്രത്യേകിച്ച് ആരുംമില്ലാത്തവര്‍ക്ക് വേണ്ടി.

കേരളത്തിന്റെ വികസനത്തിലും കരുതലിലും വേറിട്ട ഒരു നേതൃത്വം, ഒരു വലിയ ദേശബോധം മനുഷ്യരുടെ ഇടയില്‍ പ്രതിഷ്ഠിച്ച ബഹുമാന്യനായ ഈ ജനപ്രതിനിധി അനേകരുടെ ഹൃദയങ്ങളില്‍ എന്നും എക്കാലവും വസിക്കും എന്നത് യാഥാര്‍ത്ഥ്യമാണെന്നും കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നോര്‍ത്ത് അമേരിക്കയിലെ പതിനൊന്നാമത് കാത്തലിക് കണ്‍വന്‍ഷന്‍ ഉദ്ഘാടന വേളയില്‍ കുടുംബങ്ങളുടെ കൂടി വരവില്‍ സഭാധ്യക്ഷന്‍ എന്ന് നിലയില്‍ തനിക്കുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചു.

ഈ മൂന്ന് നാല് ദിവസങ്ങള്‍ കൂട്ടായ്മയുടെ ദിനങ്ങള്‍ ആയി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. എപ്പാര്‍ക്കിയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സ്‌റ്റെഫാനോസ് തിരുമേനി എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കോവിഡിന് ശേഷമുള്ള ഈ കൂടിവരവ് പാര്‍ട്ടിയുടെ വളരെ സന്തോഷത്തിന്റെ കൂടി കൂടി വരവാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News