ഹിന്ദുത്വ ഭീകരരുടെ മുസ്‌ലിം വംശഹത്യക്കെതിരെ പ്രക്ഷോഭങ്ങള്‍ ഉയരട്ടെ : നഹാസ് മാള

മലപ്പുറം: കിരാതമായ അതിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴും ഇന്ത്യയുടെ തെരുവുകൾ നിശബ്ദമാണെന്നും മുസ്‌ലിം വംശഹത്യ സാധാരണത്വം കൈവരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി – എസ്.ഐ.ഒ സംയുക്തമായി മലപ്പുറത്ത് NIGHT VIGIL പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ ദിനവും ഇന്ത്യയിലെ മുസ്‌ലിം സമൂഹം ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഇന്ത്യയിൽ കഴിഞ്ഞ ദിവസം മൂന്ന് മുസ്‌ലിംകളെ മുംബൈ-ജയ്പൂർ ട്രെയിനിൽ സി.ആർ.പി.എഫുകാരൻ വെടിവെച്ച് കൊന്ന സംഭവത്തിലും ഗുരുഗ്രാമിൽ പള്ളിക്ക് തീ വെക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലും പ്രതിഷേധിച്ചായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. എസ് ഐ ഒ ജില്ലാ പ്രസിഡന്റ്‌ തഹസീൻ മമ്പാട് അധ്യക്ഷത വഹിച്ചു. അജ്മൽ കോഡൂർ, അജ്മൽ കാരക്കുന്ന്, ഷിബിലി പൊന്നാനി, മുബാരിസ് യു തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News