ഹരിയാന – മഹാരാഷ്ട്ര വംശീയ ആക്രമണം : വെൽഫെയർ പാർട്ടി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ബഹുജന പ്രതിഷേധം ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സംഘപരിവാർ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. ഗുജറാത്തിലും മണിപ്പൂരിലും പരീക്ഷിച്ച് വിജയിപ്പിച്ച പദ്ധതികളാണ് ഇപ്പോൾ ഹരിയാനയിലും മഹാരാഷ്ട്രയിലും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത് പറഞ്ഞു.

അടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരത്തിൽ വംശീയമായി ജനങ്ങളെ ഭിന്നിപ്പിക്കുവാനും ഭയപ്പെടുത്താനും ശ്രമിക്കുന്നത് എന്നും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ ട്രഷറർ സദീഖ് വെണ്ണല, സെക്രട്ടറിമാരായ ആബിദ വൈപ്പിൻ, നിസാർ കളമശ്ശേരി, ഇല്യാസ് കോതമംഗലം, നാദിർഷ, അഡ്വ. സഹീർ മനയത്ത്, മണ്ഡലം പ്രസിഡണ്ട്മാരായ അബ്ദുൽ മജീദ്, ആഷിഖ് കൊച്ചി തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

More News