രാഷ്ട്രീയ ലോക്ദൾ പ്രതിനിധി സംഘം ഇന്ന് കലാപബാധിത നൂഹ് സന്ദർശിക്കും

ലഖ്‌നൗ: ജൂലൈ 31 ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ ഇരയായവരെ കാണാൻ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) പ്രതിനിധി സംഘം ഇന്ന് ( ചൊവ്വാഴ്ച) ഹരിയാനയിലെ കലാപബാധിതമായ നുഹ് (മേവാത്ത്) ജില്ല സന്ദർശിക്കും.

പാർട്ടി ദേശീയ വൈസ് പ്രസിഡന്റും മുൻ എംപിയുമായ ഷൈദ് സിദ്ദിഖി, ദേശീയ ജനറൽ സെക്രട്ടറി യശ്വർ സിങ്, ആർഎൽഡി ദേശീയ വക്താവ് ഭൂപേന്ദ്ര ചൗധരി, താനാഭവൻ മുൻ എംഎൽഎ റാവു വാരിസ് എന്നിവരും സംഘത്തിലുണ്ടാകും.

സംഘം ഇരകളെ കാണുകയും മുസ്ലീം ആധിപത്യമുള്ള ജില്ലയായ നൂഹിലെ നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്യുമെന്ന് ചൗധരി പറഞ്ഞു. നടപടിയെടുക്കാനെന്ന വ്യാജേന ജില്ലാ ഭരണകൂടം നിരപരാധികളോട് അതിക്രമം കാണിക്കുകയായിരുന്നു.

പഞ്ചാബ്-ഹരിയാന ഹൈക്കോടതി നൂഹിലെ പൊളിക്കൽ നീക്കം തടഞ്ഞ് മണിക്കൂറുകൾക്കകമാണ് ആർഎൽഡിയുടെ നിലപാട്. “അനധികൃത നിർമ്മാണ”ത്തിനെതിരായ നടപടിയുടെ ഭാഗമായി മൂന്ന് നിലകളുള്ള ഹോട്ടലും ഏതാനും മെഡിക്കൽ ഷോപ്പുകളും ഉൾപ്പെടെയുള്ള ചില കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം തകർത്തു.

 

Print Friendly, PDF & Email

Leave a Comment

More News