തകഴി റെയിൽവെ ക്രോസ് മേൽപാലം സമ്പാദക സമിതി രൂപികരിച്ചു

റെയില്‍‌വേ ക്രോസ് മേൽപാലം സമ്പാദക സമിതി രൂപികരണ യോഗം ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്യുന്നു

തകഴി: ഗതാഗത തടസ്സം നിത്യസംഭവമായി മാറിയിരിക്കുന്ന തകഴി റെയിൽവെ ക്രോസിലെ യാത്ര ക്ലേശം ശാശ്വതമായി പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് തകഴി റെയിൽവെ ക്രോസ് മേൽപാലം സമ്പാദക സമിതി രൂപികരിച്ചു.

എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു.ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി അഡ്വ.പി.കെ.സദാനന്ദൻ സീനിയർ വൈസ് പ്രസിഡന്റ് ജോർജ് തോമസ് കളപ്പുര, കുഞ്ഞുമോൻ പട്ടത്താനം,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട്,ഷാജി തോട്ടുക്കടവിൽ, ജോൺസൺ എം പോൾ, ടോമിച്ചൻ കളങ്ങര,ഫിലിപ്പ് ചെറിയാൻ,പിവിഎൻ മേനോൻ,ഷാജി മാധവൻ, വർഗ്ഗീസ് മാത്യൂ, കെ.ജിശശിധരൻ,കെ.ഡി സന്തോഷ്കുമാർ,പി.വി ചാക്കോ,സാബു തൈയ്യിൽകളം, ഫിലിപ്പ് ജോസ്, പി. ഡി.ജോർജ്, അജി കോശി,ഭരതൻ പട്ടരുമഠം,അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.തുടർന്നുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തകഴി റെയിൽവേ ക്രോസ് മേൽപാല സമ്പാദക സമിതി രൂപികരിച്ചു.ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന (രക്ഷാധികാരി ), ഡോ ജോൺസൺ വി. ഇടിക്കുള ( ചെയർമാൻ), ഷാജി തോട്ടുകടവിൽ, ജോൺസൺഎം. പോൾ, ഭരതൻ പട്ടരുമഠം ( വൈസ്പ്രസിഡന്റ് മാർ), ഫിലിപ്പ് ചെറിയാൻ ( ജനറൽ സെക്രട്ടറി), ( സാബു തയ്യിൽക്കളം, അജികുമാർ കലവറശ്ശേരിൽ, കെ.പി സന്തോഷ് വിരിപ്പാല (ജോ. സെക്രട്ടറിമാർ) കുഞ്ഞുമോൻ പട്ടത്താനം (ട്രഷറാർ ) ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ( ചീഫ് കോർഡിനേറ്റർ),ഗോപൻ തട്ടങ്ങാട്ട് (ഫിനാൻസ് കൺവീനർ) അ ഡ്വ.പി.കെ സദാനന്ദൻ ( ലീഗൽ ഉപദേഷ്ടാവ്)എന്നിവരടങ്ങിയ 23 അംഗ സമിതി രൂപീകരിച്ചു.

മേൽപാലം നിർമ്മിക്കാൻ റെയിൽവേ ബോർഡ് അനുമതി നല്കിയെങ്കിലും നിർമ്മാണ ചെലവിൻ്റെ പകുതി വീതം റെയിൽവേയും സംസ്ഥാന സർക്കാരും വഹിക്കുന്ന രീതിയിലാണ് പദ്ധതി.മേൽപാലത്തിനായി 35.94 കോടി രൂപയാണ് കണക്കാക്കുന്ന. ജോലിക്ക് സംസ്ഥാന സർക്കാരിൻ്റെ വിഹിതമായ 17.97 കോടി രൂപ അനുവദിക്കണമെന്നും റെയിൽവേയും സംസ്ഥാന പൊതുമരാമത്ത് വകുപ്പും റെയിൽ വേ പാലം നിർമ്മിക്കുന്നതിന് ധാരണപത്രത്തിൽ ഒപ്പിടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പത്ര സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ വർദ്ധിച്ചു വരുന്ന യാത്ര തടസ്സങ്ങൾ ഒഴിവാക്കുന്നതിന് തകഴി റെയിൽവേ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 3ന് തകഴി റെയിൽവേ ഗേറ്റിന് സമീപം നിൽപ്പ് സമരം നടത്തിയിരുന്നു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയും സംഘവും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് നടപടി വേഗത്തിലാക്കണമെന്നാവശ്യപെട്ട് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള, ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ ചേർന്ന് നിവേദനം നല്കിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News