ഹഡ്‌സൺവാലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച

ന്യൂയോര്‍ക്ക്: ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ന്യൂയോർക്ക് ഹഡ്‌സൺവാളി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഓറഞ്ചുബർഗിലുള്ള സിത്താർ പാലസിൽ വെച്ച് അതിവിപുലമായ രീതിയിൽ ആഘോഷിക്കുന്നു.

സത്യവും നീതിയും ആത്യന്തികമായി നിലനിൽക്കുമെന്ന ഉറപ്പിന്റെയും നന്മ തിൻമ്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റെയും ഉത്സവമായ ഓണം തികഞ്ഞ പ്രതിക്ഷകളോടും ആത്‌മവിശ്വാസത്തോടും കൂടിയാണ് ഈ വർഷവും കൊണ്ടാടുന്നത്.

നാൽപ്പതിലധികം വർഷത്തെ ചരിത്രമുള്ള റോക്‌‌ലാന്റിലെ ആദ്യ മലയാളി സംഘടനയായ ഹഡ്‌സൺവാലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം എന്നും ഒരു ഉത്സവമാക്കി മാറ്റാൻ സംഘടകർ പരമാവധി ശ്രമിക്കാറുണ്ട്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു മാവേലി മന്നനെ എതിരേൽക്കുന്നത് മുതൽ തിരുവാതിരയും വിവിധ കലാപരിപാടികളും കോർത്തിണക്കിയാണ് ഈ ഓണാഘോഷം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ആഘോഷിക്കുന്ന ഈ ഓണം പങ്കെടുക്കുന്നവർക്ക് നവ്യാനുഭവമായി മാറും.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യാതിഥിയായിരിക്കും. പ്രമുഖ സാഹിത്യകാരനായ സന്തോഷ് പാലാ ഓണ സന്ദേശം നല്‍കുന്നതാണ്. സാമൂഹ്യ സാംസ്ക്കാരിക സാമുദായിക തലങ്ങളിലെ പ്രമുഖരും, ട്രൈസ്റ്റേറ്റ് ഏരിയയിൽ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെയും നിറസാനിധ്യവും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.

ഈ ഓണാഘോഷത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജി പോത്തൻ, സെക്രട്ടറി ടോം നൈനാൻ, ട്രഷർ വിശ്വനാഥൻ കുഞ്ഞുപിള്ള എന്നിവർ അറിയിച്ചു.

ഓണാഘോഷത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ഈ ഓണാഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ മുന്‍‌കൂട്ടി താഴെ പറയുന്നവരെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു:

പ്രസിഡന്റ് സജി പോത്തൻ 845-642-9161, സെക്രട്ടറി ടോം നൈനാൻ 845-709-3791, ട്രഷർ വിശ്വനാഥൻ കുഞ്ഞുപിള്ള 914-804-1680, കോഓര്‍ഡിനേറ്റർമാരും ട്രസ്റ്റീ ബോർഡ് അംഗങ്ങളുമായ ഫിലിപ്പോസ് ഫിലിപ്പ് 845-642-2060, പോൾ കറുകപ്പള്ളിൽ 845-553- 5671, അജി കളീക്കൽ 914-552-5328).

Print Friendly, PDF & Email

Leave a Comment

More News