സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ മാതൃകയാകണം: ലയൺ വിന്നി ഫിലിപ്പ്

തലവടി: സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ സംഘടനകൾ മാതൃകയാകണമെന്ന് ലയൺ വിന്നി ഫിലിപ്പ് പ്രസ്താവിച്ചു. വിട്ടുവീഴ്ചയോടു കൂടിയ പ്രവർത്തനങ്ങൾ പൊതുപ്രവർത്തകർ നിർവഹിക്കേണ്ടതെന്നും പുതുതലമുറയ്ക്ക് ഓണാഘോഷത്തിൻ്റെ സന്ദേശം നാം പകർന്നു നല്‍കണമെന്നും ലയൺസ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ പറഞ്ഞു. തലവടി ലയൺസ് ക്ലബിൻ്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് തോമസ് തോമസ് കളങ്ങര അദ്ധ്യക്ഷത വഹിച്ചു.

ജി.ഇ.ടി. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ എം.ജി വേണുഗോപാൽ, എൽ സി.ഐ.എഫ് കോഓർഡിനേറ്റർ പി.സി. ചാക്കോ, സന്തോഷ് കുമാർ, ജയകുമാർ , ഷിഹാബുദീൻ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് ലയൺസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

 

Print Friendly, PDF & Email

Leave a Comment

More News