മോണ്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു

തിരുവനന്തപുരം: മോൺസൺ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട പുരാതനവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് (Bindulekha) ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ വസതിയിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സംശയ ദൂരീകരണത്തിനായി സെപ്തംബർ എട്ടിന് ചോദ്യം ചെയ്യലിന് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ബിന്ദുലേഖയ്ക്ക് സമൻസ് അയച്ചിരിക്കുന്നത്.

കൂടാതെ, മോൺസണിന് വ്യാജ പുരാവസ്തുക്കൾ എത്തിച്ചുകൊടുത്ത ശിൽപി സന്തോഷിനെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്. കേസിൽ ആദ്യം സാക്ഷിയായി പരിഗണിച്ച ശിൽപി സന്തോഷിനെ ഇപ്പോൾ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിലെ പുതിയ സംഭവവികാസങ്ങൾ മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബാംഗങ്ങളും മോൺസണുമായുള്ള അടുത്ത ബന്ധത്തെ അനാവരണം ചെയ്യുന്നു. അന്വേഷണത്തിൽ ഇവര്‍ തമ്മില്‍ കാര്യമായ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. അതനുസരിച്ച് ഈ കേസിൽ ആദ്യം സുരേന്ദ്രനെയും ഭാര്യയെയും പ്രതിപ്പട്ടികയില്‍ ചേർത്തിരുന്നു. ഇവര്‍ അറസ്റ്റു ചെയ്യാതിരിക്കാൻ മുൻകൂർ ജാമ്യം തേടാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News