ബഹിരാകാശ നിലയത്തിൽ നിന്ന് യു എ ഇയുടെ സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങുന്നു

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദിയെ (Astronaut Sultan Al Neyadi   വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് എൻഡവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ചരിത്രപരമായ ദൗത്യത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് (ഞായറാഴ്ച) ഭൂമിയിലേക്ക് മടങ്ങി. 17 മണിക്കൂർ പറക്കലിന് ശേഷം, തിങ്കളാഴ്ച യുഎഇ സമയം ഏകദേശം 8:07 ന് ഫ്ലോറിഡ തീരത്ത് എൻഡവർ (Dragon Endeavour spacecraft) ഇറങ്ങും.

അൽ നെയാദിയുടെ കൂടെ മറ്റ് ക്രൂ-6 അംഗങ്ങളായ നാസ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവൻ (Stephen Bowen), വുഡി ഹോബർഗ് (Woody Hoburg), റഷ്യൻ ബഹിരാകാശയാത്രികൻ ആന്ദ്രേ ഫെഡ്യേവ് (Andrey Fedyaev)  എന്നിവരും ഒപ്പമുണ്ട്.

ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ 2023 മാർച്ച് 2 നാണ് ക്രൂ-6
യാത്രയാരംഭിച്ചത്. അടുത്ത ദിവസം ബഹിരാകാശ നിലയത്തിൽ അവര്‍ എത്തിച്ചേരുകയും ചെയ്തു.

അൽ നെയാദി ഭ്രമണപഥത്തിൽ 186 ദിവസങ്ങളും ഏഴ് മണിക്കൂറും ഒരു മിനിറ്റും കൊണ്ട് ഒരു ബഹിരാകാശ നടത്തവും പൂർത്തിയാക്കി. അൽ നെയാദി സൗദി ബഹിരാകാശ സഞ്ചാരികളായ അലി അൽ ഖർനി, റയ്യാന ബർനാവി എന്നിവരോടൊപ്പം മെയ് മാസത്തിൽ എട്ട് ദിവസം ബഹിരാകാശ നിലയത്തില്‍ പ്രവർത്തിച്ചു .

ബഹിരാകാശത്ത് താമസിച്ചിരുന്ന സമയത്ത്, അൽ നെയാദി തന്റെ ചില വെല്ലുവിളികളും നേട്ടങ്ങളും പങ്കുവെക്കുന്നതിനൊപ്പം ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ അതിശയകരമായ കാഴ്ചകളും പങ്കു വെച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News