ഉദ്യോഗസ്ഥർ ഹണി ട്രാപ്പില്‍ വീഴരുത്: കേന്ദ്ര സുരക്ഷാ ഏജന്‍സി

ന്യൂഡല്‍ഹി: ഹണി ട്രാപ്പിലൂടെ ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ പാക്കിസ്താന്‍ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ (ISI) ഗൂഢാലോചന നടത്തുന്നതായി കേന്ദ്ര സുരക്ഷാ ഏജൻസികൾ ജാഗ്രതാ നിർദേശം നൽകി.

സോഷ്യൽ മീഡിയയിൽ, പാക് ചാര സ്ത്രീകൾ ഇന്ത്യൻ സ്ത്രീകളെന്ന് പേരിട്ട് ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന സൈനിക ഓഫീസര്‍മാരെ വലയത്തിലാക്കുന്നുണ്ട് എന്നും സുരക്ഷാ ഏജന്‍സി പറയുന്നു. പാക്കിസ്താന്‍ വനിതാ ഇന്റലിജൻസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവി ഓഫീസർമാരെ ലക്ഷ്യം വയ്ക്കുന്നതായി അടുത്തിടെ പഞ്ചാബ് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ സംശയാസ്പദമായ പ്രൊഫൈലുകളുടെ പട്ടിക പുറത്തുവിട്ടു.

കഴിഞ്ഞ 15 ദിവസത്തിനിടെ 325-ലധികം വ്യാജ സോഷ്യൽ മീഡിയ ഐഡികൾ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പ് (Honey Trap) ചെയ്യാന്‍ ശ്രമിച്ചതായി പഞ്ചാബ് പോലീസ് ഡി ജി പറഞ്ഞു. കേന്ദ്ര സുരക്ഷാ ഏജൻസി ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ ഹണി ട്രാപ്പിൽ കുടുങ്ങാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News