സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ 2023 ഫാമിലി പിക്നിക് അതിഗംഭീരമായി നടത്തി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക ഫാമിലി പിക്നിക് ആഗസ്റ്റ് 26 ശനിയാഴ്ച ലോംഗ് ഐലൻഡിലുള്ള ഐസന്‍‌ഹോവര്‍ പാർക്കിൽ വെച്ച് അതിഗംഭീരമായി നടത്തി.

പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് റവ. ഉമ്മൻ ഫിലിപ്പിന്റെ പ്രാർത്ഥനായാടെ തുടങ്ങിയ പിക്നിക്കിൽ കേരളത്തനിമയാർന്ന പ്രഭാത ഭക്ഷണത്തിന് ശേഷം ഗെയിംസ് ആൻഡ് സ്പോർട്സ് ആരംഭിച്ചു. തുടർന്നു നടന്ന സ്വാദിഷ്ടമായ ബാർബിക്യുവിലും ഇതര വിഭാഗങ്ങളിലുള്ള ക്രിസ്ത്യൻ സംഘടനകൾ പങ്കെടുത്തു. പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിന്റെ സ്പോണ്‍സര്‍മാരായി റോയി. സി. തോമസ്, ഡോൺ തോമസ്, തോമസ് വർഗ്ഗീസ്, ഡോ. റേച്ചൽ ജോർജ്, ഷേർലി പ്രകാശ് എന്നിവർ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു. ഒപ്പം തന്നെ കോ സ്പോൺസര്‍മാരായി മാത്യു തോയലിൽ, ജെയ്.കെ. പോൾ, കോശി ജോർജ്ജ്, മനോജ് മത്തായി, തോമസ്തടത്തിൽ, കളത്തിൽവർഗ്ഗീസ്, റോയി. ഒ. ബേബി എന്നിവരും പ്രവർത്തിച്ചു.

ജോൺ താമരവേലിൽ, പ്രേംസി ജോൺ എന്നിവരായിരുന്നു പിക്നിക് കണ്‍‌വീനര്‍മാര്‍. ബെറ്റ്സി തോമസ്, ലിസ ജോർജ് എന്നിവർ സ്പോർട്സ് ആൻഡ് ഗെയിംസ് കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ തോമസ് വര്ഗീസ് എന്നിവര്‍ മറ്റുള്ള ക്രമീകരണങ്ങൾക്ക് നേത്യത്വം നല്‍കി. പിക്നിക് കൺവീനർ ജോൺ താമരവേലിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

റവ. ഉമ്മൻ ഫിലിപ്പിന്റെ പ്രാത്ഥനയോടു കൂടി പിക്നിക് അവസാനിച്ചു.

Print Friendly, PDF & Email

Leave a Comment

More News