യൂണിയൻ കൺവെൻഷനും സെമിനാറും സൗത്ത് ഫ്ലോറിഡയിൽ

മയാമി : സൗത്ത് ഫ്ലോറിഡയിലുള്ള പെന്തക്കോസ്ത് സഭകളുടെയും യുവജന പ്രസ്ഥാനമായ പി.വൈ.എഫ്.എഫ് ന്റെയും സംയുക്താഭിമുഖ്യത്തിൽ യൂണിയൻ കൺവെൻഷനും സെമിനാറും സെപ്റ്റംബർ 22, 23 തീയതികളിൽ നടത്തപ്പെടും.

22ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സൺറൈസ് ഐ.പി.സി ശാലോം സഭയിലും (6180 NW 11th Street,Sunrise, FL) 23 ന് ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ലൈഫ് പോയിന്റ് ചർച്ചിലും (8900 NW 44th Street, Sunrise, FL) വച്ച് നടത്തപ്പെടുന്ന കൺവൻഷനിൽ അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ സനിൽ ജോൺ ഡാളസ് ദൈവവചനം ശുശ്രൂഷിക്കും.

ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ ലൈഫ് പോയിന്റ് ചർച്ചിൽ നടത്തപ്പെടുന്ന സെമിനാറിൽ ഡോ. തോംസൺ. കെ. മാത്യു ഫ്ലോറിഡ മുഖ്യ സന്ദേശം നൽകും . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോർജ് വർഗീസ് 954 913 4117, പാസ്റ്റർ ജിമ്മി തോമസ് 848 667 1889, ബ്രദർ ഷാജി ബിനോ 206 471 5815.

Print Friendly, PDF & Email

Leave a Comment

More News