ഉമ്മൻചാണ്ടിക്കെതിരെ സോളാര്‍ കേസ് പ്രതികള്‍ നടത്തിയ ലൈംഗികാരോപണത്തിന്റെ കാരണക്കാരന്‍ പിണറായി വിജയനാണെന്ന് പിസി ജോർജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ (Oommen Chandy) ലൈംഗികാതിക്രമത്തിൽ കുടുക്കാൻ സോളാർ കേസിലെ (Solar case) പ്രതിയോട്  ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്കുലർ) നേതാവ് പിസി ജോർജ്ജ്.

നന്ദകുമാർ എന്ന ഇടനിലക്കാരൻ മുഖേനയാണ് സോളാർ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതെന്നും പിസി ജോർജ് (P C George) പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാൻ അവർ തീരുമാനിച്ചത്.

സോളാർ ആരോപണത്തെ കുറിച്ച് പ്രതികൾ തനിക്ക് ഒരു കുറിപ്പ് നൽകിയെന്നും കുറിപ്പിലുള്ളത് എന്താണെന്ന് മാധ്യമങ്ങളോട് പറയണമെന്നും ജോർജ് കൂട്ടിച്ചേർത്തു. എന്നാൽ, ഈ ആവശ്യം നിരസിച്ച അദ്ദേഹം കുറിപ്പ് സിബിഐക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു

സോളാർ കേസിലെ പ്രതികൾ ഉന്നയിച്ച ലൈംഗികാതിക്രമക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്. സംസ്ഥാനത്തെ മുൻ യുഡിഎഫ് സർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ച സോളാർ കേസ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫിന് വൻ വിജയത്തിന് കാരണമായി.

 

Print Friendly, PDF & Email

Leave a Comment

More News