വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം എത്തിയപ്പോള്‍ വീട്ടുടമ സ്ഥലം വിട്ടു

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി. കരുവിലാഞ്ചി സ്വദേശി വി. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷും സംഘവും ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നാല് ചെടികൾ പിടികൂടി നടപടി സ്വീകരിച്ചു. എന്നാൽ, പരിശോധനയ്ക്കിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് ചുമത്തി ഷൈജുവിനെതിരെ കേസെടുത്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News