മലബാർ സമര പോരാളികൾക്ക് മലപ്പുറത്ത് അർഹമായ സ്മാരകം നിർമ്മിക്കണം: റസാഖ്‌ പാലേരി

പെരിന്തൽമണ്ണ : മലബാർ സമര പോരാളികൾക്ക് മലപ്പുറം ജില്ലയിൽ അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമ്മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരളം പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ 1921 പോരാളികളുടെ പിന്മുറക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളികളായ മലബാറിലെ ധീര രക്ത സാക്ഷികളെ, ചരിത്രത്തിൽ നിന്ന് ബോധം പൂർവ്വം മായ്ച്ചുകളയുന്ന ഫാസിസ്റ്റ് കാലത്ത്,മലബാറിലെ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സ്മാരകങ്ങൾ
ഉണ്ടാവുകയെന്നതിന് വലിയരാഷ്ട്രീയ പ്രസക്തി ഉണ്ട്.ജില്ലാ ആസ്ഥാനത്ത് ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ കിരാത മർദ്ദന കേന്ദ്രമായ, എം. എസ്. പിയെ സർക്കാർ സംരക്ഷിക്കുമ്പോൾ, മലബാർ സമര രക്തസാക്ഷികളെ ഓർക്കാവുന്ന അർഹമായ സ്മാരകങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ഫാസിസത്തിന്റെ വ്യാജങ്ങൾക്ക് വളരാൻ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്.അത് കൊണ്ട് മേൽ വിഷയത്തിൽ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

CP മുഹമ്മദ് മൗലവി, AP മറിയുമ്മ, സൈനുദ്ദീൻ എന്നഏന്തു , ഹമീദ് മാസ്റ്റർ വളപുരം, ബഷീർ ഹാജി വളപുരം, ഷാഹിം അലി, റിഫാഹത്ത് അലി, വെളുത്തങ്ങാടൻ അബു തുടങ്ങി അമ്പതോളം 1921 സ്വാതന്ത്ര്യസമര പോരാളികളുടെ കുടുംബങ്ങൾ പങ്കെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, ഇ.സി ആയിശ, ഫായിസ കരുവാരക്കുണ്ട്, അഡ്വക്കറ്റ് നിസാർ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, നസീറാ ബാനു, സുഭദ്ര വണ്ടൂർ,ഖാദർ അങ്ങാടിപ്പുറം, ജാഫർ സി.സി, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപാറ, അത്തീഖ് ശാന്തപുരം, നൗഷാദ് ഏലംകുളം, ഷുക്കൂർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

നാല് ദിവസങ്ങളിലായി (സപ്തംബർ 8 9 10 11 ) ജില്ലയിലെ സാമൂഹ്യ – സാംസ്കാരിക – കലാ – സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികൾ, വിവിധ മത – സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ , ആക്ടിവിസ്റ്റുകൾ, സിനിമാ പ്രവർത്തകർ തുടങ്ങിയവരെ അദ്ദേഹം സന്ദർശിക്കും. വിവിധ പരിപാടികൾ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കും.

Print Friendly, PDF & Email

Leave a Comment

More News