സോളിഡാരിറ്റി ‘സുകൂൻ’ കുടുംബ സംഗമം നടത്തി

സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര : ‘കൺകുളിർമയേകും കുടുംബം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ ഏരിയ കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ആയാത്ത് ദർസെ ഖുർആൻ ഫാകൽറ്റി നാസർ അബ്ദുല്ല ചെറുകര മുഖ്യാതിഥിയായിരുന്നു.

സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ഷബീർ അദ്ധ്യക്ഷനായി. ഫർഹാന ടി ഗാനമാലപിച്ചു. കുട്ടികളുടെ സെഷൻ ടി ശഹീർ നേതൃത്വം നൽകി. മൽസര വിജയികൾക്ക് സമ്മാനദാനം നടത്തി. ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ് സ്വാഗതം പറഞ്ഞു. റാസി സി.എച്ച് ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീർ കെ കരീം മൗലവി സമാപനം നിർവഹിച്ചു.

Print Friendly, PDF & Email

Leave a Comment

More News