വംശീയതക്കെതിരെ സഹോദര്യത്തിന്റെ കൂടിച്ചേരലായി വെൽഫെയർ പാർട്ടി സാമൂഹ്യ നീതി സംഗമം

മലപ്പുറം : വെറുപ്പും ഭിന്നിപ്പും സൃഷ്ടിച്ച് അധികാരത്തിലെത്താനുള്ള കുറുക്ക് വഴിയാണ് രാജ്യത്ത് സംഘപരിവാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ രംഗത്തെ പോലെ തന്നെ സാമൂഹ്യ രംഗത്തും സംസ്കാരിക രംഗത്തും ഫാസിസത്തിനെതിരെ പ്രതിരോധം ശക്തിപ്പെടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സാമൂഹ്യ നീതി സംഗമം അഭിപ്രായപ്പെട്ടു. വൈവിദ്ധ്യങ്ങളുടെ സഹവർത്തിത്വം സാധ്യമാക്കുന്ന ജനാധിപത്യ അന്തരീക്ഷം സാധ്യമാക്കുന്നതിന് സഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രീയ സംസ്കാരം രാജ്യത്ത് വളർത്തി കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അധികാരത്തിലും വിഭവങ്ങളുടെ വിതരണത്തിലും എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും പ്രതിനിധ്യം ഉറപ്പുവരുത്തണമെന്നും ഫാസിസത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യ സംഖ്യവും ആ അർഥത്തിൽ ഉൾകൊള്ളലിന്റെയും രാഷ്ട്രീയം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ജില്ലയിൽ സജീവമായി നിൽക്കുന്ന 150 ഓളം പേർ സാമൂഹ്യനീതി സംഗമത്തിൽ പങ്കെടുത്തു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ശരീഫ് മൊറയൂർ നന്ദിയും പറഞ്ഞു.

സംസ്ഥാന നേതാക്കളായ ഇ.സി ആയിശ, മുജീബ് പാലക്കാട്, അഡ്വക്കറ്റ് നിസാർ, ആരിഫ് ചുണ്ടയിൽ, നസീറാ ബാനു, സുഭദ്ര വണ്ടൂർ, ഖാദർ അങ്ങാടിപ്പുറം, ജാഫർ സി.സി, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, അഷ്റഫ് കെ കെ എന്നിവർ പങ്കെടുത്തു.

നാളെ ചീക്കോട് പഞ്ചായത്തിലെ ആദിവാസി സംഗമം നടക്കും , നിലമ്പൂരിൽ ഐടിടിസി ഓഫീസിനു മുന്നിൽ ആദിവാസി സമര പോരാളികൾക്കൊപ്പം ചേരും, കവളപ്പാറ പ്രളയബാധിതരായ ആളുകളോടൊപ്പം, കർഷക സംഗമം ഉൾപ്പെടെ വിവിധ പരിപാടികൾ, ജില്ലയിലെ മത രംഗത്ത് പ്രമുഖരെ സന്ദർശിക്കൽ എന്നിവ പര്യടനത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കും.

Print Friendly, PDF & Email

Leave a Comment

More News