മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിപ്പ് പുതുപള്ളി ലയൺസ് ക്ലബ്

കോട്ടയം: മാങ്ങാനം ബാലഗ്രാമിലെ കുട്ടികളോടൊപ്പം പുതുപള്ളി ലയൺസ് ക്ലബ് അംഗങ്ങൾ ഒരു ദിനം ചെലവഴിച്ച് ഓണം ആഘോഷിച്ചു.

അത്തപൂക്കളമിട്ടും തിരുവാതിര നടത്തിയും ഓണസദ്യമൊരുക്കിയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും ആണ് കുട്ടികളുടെ മനം കവർന്നത്.

സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ലയൺ ബിജു ഇട്ടി അധ്യക്ഷത വഹിച്ചു. ലയൺ ഡോ.സി.പി ജയകുമാർ ഓണസന്ദേശം നല്കി. ലയൺ അജു മാത്യൂ, ഷിജു, അനീഷ് മാത്യൂ ,സെക്രട്ടറി ലയൺ അലക്സ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

ബാലഗ്രാമിലെ കുട്ടികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ തുടർച്ചയായി പുതുപള്ളി ലയൺസ് ക്ലബ് നടത്തി വരുന്നതായി സെക്രട്ടറി ലയൺ അലക്സ് കുര്യൻ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News