ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് മാറ്റി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഗ്രീഷ്മ ഉൾപ്പെടെ രണ്ട് തടവുകാർ നൽകിയ പരാതിയെ തുടർന്നാണ് ഈ സ്ഥലം മാറ്റം.

കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ ഈ ജയിലിലാണ്. കഴിഞ്ഞ ഒക്‌ടോബർ 14ന് തമിഴ്‌നാട്ടിലെ പളുക്കലിലുള്ള വസതിയിൽ വെച്ചായിരുന്നു സംഭവം.

കാമുകൻ ഷാരോണിന് നൽകിയ കഷായത്തിൽ (ആയുർവേദ മിശ്രിതം) പ്രതികള്‍ വിഷം കലർത്തി എന്നാണ് കുറ്റപത്രം. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും ഒക്‌ടോബർ 25ന് ഷാരോൺ മരണപ്പെട്ടു.

പാറശ്ശാല പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സ്വാഭാവിക മരണമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ ഗ്രീഷ്മയുടെ പങ്കാളിത്തം വ്യക്തമായി. കേസിൽ പ്രതിയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News