ഗ്രാൻഡ് മോസ്‌കിന് ചുറ്റും പുതിയ പള്ളികൾക്ക് ഔദ്യോഗിക അനുമതിയെന്ന വാർത്ത വ്യാജമെന്ന് സൗദി സർക്കാർ

റിയാദ് : മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ അതിർത്തിയിലുള്ള നിരവധി സ്ഥലങ്ങളില്‍ പള്ളികൾ നിർമ്മിക്കാൻ ഔദ്യോഗിക അനുമതിയുണ്ടെന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ സൗദി അറേബ്യയുടെ (കെഎസ്എ) അധികൃതർ തള്ളിക്കളഞ്ഞു.

ഈ വിവരങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് സൗദി ഇസ്‌ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം (Saudi Ministry of Islamic Affairs, Call and Guidance (MoiaEN) എക്സില്‍ കുറിച്ചു. രാജ്യത്ത് പള്ളികൾ നിർമ്മിക്കുന്നതിനും അനുബന്ധ പെർമിറ്റുകൾ നൽകുന്നതിനും ഉത്തരവാദിത്തമുള്ള ഔദ്യോഗിക ഏജൻസിയാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഔദ്യോഗിക ശേഷിയില്ലാത്ത വ്യക്തികളിൽ നിന്നും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നും ഈ അനധികൃത വിവരങ്ങൾ പ്രചരിപ്പിക്കുകയും ജനങ്ങളുടെ സഹതാപവും സന്മനസ്സും ചൂഷണം ചെയ്ത് പള്ളിയുടെ നിർമ്മാണത്തിന് സംഭാവന പിരിച്ചെടുക്കാനുള്ള തന്ത്രങ്ങളില്‍ ചെന്നു വീഴരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കിംവദന്തികളിൽ തെറ്റിദ്ധരിക്കാതിരിക്കാൻ പൊതുജനങ്ങളോട് കൃത്യത പരിഗണിക്കാനും ജാഗ്രത പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ചോദ്യം ചെയ്യാനും ഈ കുറ്റകൃത്യങ്ങൾക്ക് തടയിടാന്‍ പിഴ ചുമത്താനും നിയമനടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News