എറണാകുളത്ത് രണ്ടിടത്ത് എടിഎം കുത്തിത്തുറന്ന് മോഷണ ശ്രമം

എറണാകുളം: എറണാകുളത്ത് രണ്ടിടങ്ങളിൽ എടിഎമ്മുകൾ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയതായി കണ്ടെത്തി. നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മും പള്ളുരുത്തിയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മുമാണ് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് ബാങ്കിന്റെ എടിഎമ്മിൽ ആദ്യ മോഷണശ്രമം നടന്നത്. പുലർച്ചെ 4.50ന് പള്ളുരുത്തിയിലെ കേരള ഗ്രാമീണ്‍ ബാങ്കിലാണ് രണ്ടാമത്തെ മോഷണശ്രമം നടന്നത്.

രണ്ട് പേർ എടിഎം തകർക്കാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. ഹെൽമറ്റ് ധരിച്ചാണ് സംഘം എടിഎമ്മിൽ കയറിയത്. എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പനങ്ങാട് പോലീസ് കേസെടുത്തു.

Print Friendly, PDF & Email

Leave a Comment

More News