ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ ‘അരങ്ങ് 2023 ‘ സംഘടിപ്പിച്ചു

എടത്വ: ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ അരങ്ങ് 2023 സംഘടിപ്പിച്ചു. ആർട്സ് ഫെസ്റ്റിവൽ ക്രിസ്റ്റൺ മീഡിയ ഡയറക്ടർ ഫാദർ സാബു മണ്ണട എം സിബിഎസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് റോചാ സി മാത്യു അദ്ധ്യക്ഷത വഹിച്ചു.

സ്കൂളിന്റെ ഓഡിറ്റോറിയ നവീകരണത്തിനായി 92 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സമാഹരിച്ച് നൽകിയ തുക ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആൻറണി വർഗീസ് കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം സി മാത്യു , പി ടി എ വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ എം ആർ, ജോസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു

Print Friendly, PDF & Email

Leave a Comment

More News