ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ ഇറങ്ങിയ പോസ്റ്ററിൽ വിജയുടെ തീപ്പൊരിപ്പാറിക്കുന്ന ലുക്ക് അതിഗംഭീരമാണ്.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.
More News
-
10 വോട്ടുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി യുനെസ്കോയിൽ പാക്കിസ്താന് വൈസ് ചെയർ സ്ഥാനം ഉറപ്പിച്ചു
യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) എക്സിക്യൂട്ടീവ് ബോർഡിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ, വൈസ് ചെയർ സ്ഥാനത്തേക്ക്... -
ഈ ചെടികളിൽ ഒന്ന് വീട്ടിൽ നടുക; ഭാഗ്യം നിങ്ങളെ തേടിയെത്തും
നമ്മുടെ ഭൂമി ഇപ്പോഴും ഒരു വാസയോഗ്യമായ സ്ഥലമായി തുടരുന്നതിന് കാരണം സസ്യങ്ങളാണ്. അവ നമ്മുടെ ജീവിതത്തിന് ദൈവം നൽകിയ സമ്മാനങ്ങളാണ്. സസ്യങ്ങൾ... -
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജാതികൾ ദരിദ്രരും യുവാക്കളും സ്ത്രീകളും കർഷകരുമാണ്: മോദി
ന്യൂഡല്ഹി: രാജ്യത്ത് ജാതി സെൻസസ് ആവശ്യപ്പെടുന്ന കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചു. പാവപ്പെട്ടവരും യുവാക്കളും സ്ത്രീകളും കർഷകരുമാണ് എന്നെ സംബന്ധിച്ചിടത്തോളം...