സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വാർഷിക സുവിശേഷ കൺവെൻഷൻ സെപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ ന്യൂയോർക്ക് ക്വീൻസിൽ; ചിറമ്മേലച്ചൻ മുഖ്യ പ്രാസംഗികൻ

ന്യൂയോർക്ക്: ക്വീൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ വാർഷിക സുവിശേഷ കൺവെൻഷൻ സെപ്റ്റംബർ 28 വ്യാഴം മുതൽ ഒക്ടോബർ 1 ഞായർ വരെ പള്ളി അങ്കണത്തിൽ വച്ച് (St. Johns Mar Thoma Church, 90-37 213 Street, Queens Village, NY 11428) നടത്തപ്പെടുന്നതാണ്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ സുവിശേഷ യോഗങ്ങളിൽ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. “കുടുംബം ദൈവരാജ്യത്തിൻറെ പ്രതീകം” (“Family an Expression of the Kingdom of God”) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

സെപ്തംബർ 28, 29, 30 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെയും, ഒക്ടോബർ 1 ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം കൺവെൻഷൻ സമാപന യോഗമായും സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നതാണ്. ഇടവക വികാരി റെവ. ജോൺസൺ ശാമുവേൽ, കൺവെഷൻ കൺവീനർമാരായ മറിയാമ്മ സക്കറിയ, സാബു ലൂക്കോസ്, ശാമുവേൽ തോമസ്, മാത്യു പി. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് സുവിശേഷ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

ആനുകാലിക യുഗത്തിൽ കുടുംബ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ നമ്മെ നയിച്ച് ദൈവരാജ്യത്തിന് അനുകൂലമായ കുടുംബ ജീവിതം എന്തെന്ന് ചിന്തിക്കുവാനും അതിന് അനുശ്രുതമായി ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതിന് എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കി തരുന്ന തനതായ സരസ ശൈലിയിലുള്ള ചിറമ്മേലച്ചൻറെ സുവിശേഷ യോഗങ്ങളിൽ പങ്കെടുക്കുവാനും ഏവരെയും സംഘാടകർ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Vicar Rev. Johnson Samuel – 718-465-2300, Mariamma Zachariah – 516-312-7263, Sabu Lukose – 516-902-4300, Samuel Thomas – 917-545-0333, Mathew P. George – 516-503-1735.

Print Friendly, PDF & Email

Leave a Comment

More News