ലോട്ടറി തട്ടിപ്പ് കേസിൽ സാന്റിയാഗോ മാർട്ടിന്റെ അപ്പീൽ കേരള ഹൈക്കോടതി തള്ളി

എറണാകുളം: സിക്കിമിലെയും മറ്റ് സംസ്ഥാന ലോട്ടറികളുടെയും വിതരണക്കാരനായ സാന്റിയാഗോ മാർട്ടിൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്തുള്ള സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സെപ്റ്റംബർ 21 ന് തള്ളി. കേരളത്തിൽ സിക്കിം ലോട്ടറികൾ വ്യാജമായി വിറ്റതിന് മാര്‍ട്ടിന്റെ പേരില്‍ കേസെടുത്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 5(5) പ്രകാരമുള്ള പരാതി ഹരജിക്കാരൻ വിധിനിർണയ അതോറിറ്റിക്ക് മുമ്പാകെ നൽകിയിട്ടുണ്ടെന്നത് തർക്കരഹിതമാണെന്ന് ചീഫ് ജസ്റ്റിസ് എജെ ദേശായിയും ജസ്റ്റിസ് വി ജി അരുണും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. വിധി നിർണ്ണയിക്കാന്‍ അധികാരപ്പെട്ടവര്‍ എല്ലാ പ്രശ്നങ്ങളും പരിശോധിച്ച് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പോകുമ്പോൾ, “അത് പുനഃപരിശോധിക്കാൻ ന്യായമായ കാരണങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല, അതും ഈ ഇൻട്രാ കോടതി അപ്പീലിൽ,” ജഡ്ജിമാർ കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണത്തോടെ, പി‌എം‌എൽ‌എ നിയമത്തിലെ സെക്ഷൻ 5(5) പ്രകാരം സമർപ്പിച്ച പരാതിയിൽ വിധിനിർണ്ണയ അതോറിറ്റി എത്രയും വേഗം തീർപ്പുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കോടതി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News