സംസ്ഥാനതല വനം വന്യ ജീവി വാരാഘോഷം: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് പക്ഷിമൃഗാദികളെ എത്തിക്കുന്നത് ആഘോഷമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: ഒക്ടോബർ രണ്ടിന് നടക്കുന്ന സംസ്ഥാനതല വനം വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിൻ്റെയും വനം വന്യ ജീവി വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളിൽ നിന്നായി വർണ്ണാഭമായ രണ്ട് ഘോഷയാത്രകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വാരാഘോഷത്തിൽ വനം-മൃഗശാല – വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ മൂന്നു മന്ത്രിമാരുമടക്കം ആറ് മന്ത്രിമാർ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്രയും മറ്റും സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരുമടങ്ങുന്ന എട്ട് സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്. സബ് കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ വാർഡ്തല കമ്മിറ്റികൾ രൂപീകരിക്കാനും മന്ത്രി നിർദേശം നൽകി.

ഒക്ടോബർ മുതൽ ആരംഭിക്കുന്ന പക്ഷികളുടെ ഷിഫ്റ്റിംഗ് ജനുവരിയോട് കൂടി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി, സുവോളജിക്കൽ പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.ജെ വർഗീസ്, ഡയറക്ടർ ആർ. കീർത്തി, സിസിഎഫ് കെ.ആർ അനൂപ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

പിആര്‍‌ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News