വിവാഹമോചനം നേടിയവര്‍ക്ക് പുനര്‍‌വിവാഹത്തിനായി ‘മംഗല്യ’ പദ്ധതി; അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15

സാധുക്കളായ വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന ‘മംഗല്യ’  പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകൾ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2969101.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Print Friendly, PDF & Email

Leave a Comment

More News