നിർമ്മാണത്തിലിരുന്ന വീട് തകർന്ന് അഞ്ചു പേര്‍ക്ക് പരിക്കേറ്റു

തൃശൂർ: നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണ് ഉടമയും നിര്‍മ്മാണ തൊഴിലാളികളും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. പന്തല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വീട്. നിർമാണ ജോലികൾക്കിടെ രണ്ടാം നിലയിൽ അഭിലാഷും 15 തൊഴിലാളികളും ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഭാഗ്യവശാൽ, ആ സമയത്ത് ഒന്നാം നിലയിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദുരന്തത്തില്‍ കൂടുതല്‍ ആരും ഉള്‍പ്പെട്ടില്ല.

മാസങ്ങൾക്ക് മുമ്പാണ് അഭിലാഷ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ടാം നിലയിൽ കോൺക്രീറ്റ് ജോലികൾ നടക്കുകയായിരുന്നു. വീടിന്റെ പിന്‍‌ഭാഗത്ത് ഒരു ഭാഗം ഇടിഞ്ഞതാണ് വീട് പൂർണ്ണമായും തകരാൻ കാരണമായതെന്നു പറയുന്നു. അപകടത്തിൽപ്പെട്ടവർക്ക് ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News