കൊല്ലം പ്രവാസി അസോസിയേഷൻ ഓണാഘോഷം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

ബഹ്റൈന്‍: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ ഏക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം, സ്റ്റാർ വിഷൻ ഇവെന്റ്‌സുമായി സഹകരിച്ചു സംഘടിപ്പിച്ച പോന്നോണം 2023 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ജഷന്മാൽ ആഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികൾ കേരള മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉത്ഘാടനം ചെയ്തു.

1500 ഓളം പേർക്കുള്ള വിഭവസമൃദ്ധമായ സദ്യ, ഈ വർഷത്തെ ഓണാഘോഷത്തിന് മികവേകി. കുട്ടികളുടെ കലാപരിപാടികൾ, ഓണപ്പുടവ, വടംവലി മത്സരം എന്നിവ കൂടുതൽ ആവേശമാക്കി. കെപി‌എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതമാശംസിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കാമസ് മുഖ്യാഥിതിയായിരുന്നു.

ഇന്ത്യൻ സ്കൂൾ ചെയർമാനും കൊല്ലം പ്രവാസി അസോസിയേഷൻ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊന്നോണം 2023 ജനറൽ കൺവീനർ സന്തോഷ്‌ കാവനാട് നന്ദി പറഞ്ഞു. ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കെ.പി.എ രക്ഷാധികാരികളായ ചന്ദ്രബോസ്, ബിനോജ് മാത്യു, ബിജു മലയിൽ എന്നിവരെ കൂടാതെ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു ആശംസകൾ നേർന്നു.

Print Friendly, PDF & Email

Leave a Comment

More News