ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ കക്കൂസ് മാലിന്യങ്ങൾ തള്ളി

വലമ്പൂർ: മങ്കട പട്ടിക്കാട് റോട്ടിൽ വലമ്പൂർ ടൗണിൽ നിന്ന് 400 മീറ്റർ അകലെ ജനവാസ മേഖലയിൽ സാമൂഹ്യ ദ്രോഹികൾ അർദ്ധരാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങൾ തള്ളിയതായി കാണപ്പെട്ടിരിക്കുന്നു ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവ വെള്ളത്തിലൂടെ ഈ പ്രദേശത്തേ കിണറുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ഇത് കാരണം രോഗങ്ങൾ പടരാൻ കാരണമാകും എന്നും നാട്ടുകാർ പറയുന്നു.

ഈ ഹീനമായ പ്രവർത്തി ആര് ചെയ്താലും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളായ സജി ഫിലിപ്പ്, സെയ്താലി വലമ്പൂർ തുടങ്ങിയവർ മങ്കട പോലീസിൽ പരാതി നൽകുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News