പുതുവൈപ്പിലെ ഐ ഒ സി പ്ലാൻ്റ് വാതക ചോർച്ച.വൈപ്പിൻ നിവാസികളുടെ ആശങ്ക പരിഹരിക്കുക: വെൽഫെയർ പാർട്ടി

കൊച്ചി : പുതുവൈപ്പിലെ ഐ ഒ സി വാതക പ്ലാൻ്റിൽ നിന്ന് വാതകം ചോർന്ന സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ഫലമായി രൂക്ഷ ഗന്ധം അനുഭവപ്പെടുകയും, മുതിർന്നവർക്കും, കുട്ടികൾക്കും ശാരീരിക അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്തത് ഗൗരവതരമാണ്. ഐ ഒ സി യുടെ പ്രവർത്തന പരീക്ഷണം ആരംഭിച്ച് ആദ്യമായി ഐ ഒ സി ടെർമിനലിൽ എത്തിയ കപ്പലിൽ നിന്നു തന്നെ പ്രദേശത്തെമ്പാടും മെർക്യാപ്റ്റൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടത് ആശങ്ക ഉയർത്തുന്നതാണ്. വൈകീട്ട് 5 മണി മുതൽ പരിസര പ്രദേശത്തെ ജനങ്ങൾക്ക് വീടിനകത്ത് പോലും ഇരിക്കാൻ കഴിയാത്ത തരത്തിൽ രൂക്ഷഗന്ധം പരന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം പ്ലാൻ്റുകൾ സ്ഥാപിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് കമ്പനിയുടെ നിർമാണ ഘട്ടത്തിൽ തന്നെ വെൽഫെയർ പാർട്ടി അധികാരികളെ ബോധ്യപ്പെടുത്തിയതാണ് . വികസനത്തിൻ്റെ പേര് പറഞ്ഞ് ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ ഭരണാധികാരികൾ മുന്നോട്ട് പോയാൽ ശക്തമായ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് എറണാകുളം ജില്ല പ്രസിഡൻ്റ് കെ.എച്ച് സദക്കത്ത് പ്രസ്താവനയിലൂടെ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News