മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാന്‍ ഇനി റാപ്പിഡ് ഡ്രഗ് അനലൈസർ

തിരുവനന്തപുരം: പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തികളെ പരിശോധിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ പോലീസ് റാപ്പിഡ് ഡ്രഗ് അനലൈസർ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഈ സംവിധാനം ഉമിനീർ സാമ്പിളുകൾ ഉപയോഗിക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകുകയും ചെയ്യും.

സോടോക്സ മൊബൈൽ ടെസ്റ്റ് സിസ്റ്റം എന്നറിയപ്പെടുന്ന ഹാൻഡ് ഹെൽഡ് മൊബൈൽ ഉപകരണം തിരുവനന്തപുരം നഗരത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിച്ചത്. അതിന്റെ വിശ്വാസ്യതയും കൃത്യതയും അനുസരിച്ച്, ഈ സംവിധാനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഈ റാപ്പിഡ് അനലൈസർ അവതരിപ്പിക്കുന്നതോടെ ഒരാൾ മയക്കുമരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് പോലീസിന് പെട്ടെന്ന് തന്നെ കണ്ടെത്താനാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ തിരിച്ചറിയാൻ ബ്രീത്ത് അനലൈസറാണ് പോലീസ് ഇതുവരെ ഉപയോഗിച്ചിരുന്നത്.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഇ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം തമ്പാനൂർ–കിഴക്കേക്കോട്ട മേഖലയിൽ പരിശോധന നടത്തി.

എംഡിഎംഎ, ബ്രൗൺ ഷുഗർ, കഞ്ചാവ് എന്നിവയുൾപ്പെടെ വിവിധ മയക്കുമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയാൻ റാപ്പിഡ് അനലൈസർ പ്രാപ്തമാണ്.

ഇത്തരം റാപ്പിഡ് അനലൈസർ ഉപകരണത്തിന് 15 ലക്ഷം രൂപയോളം വിലവരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എച്ച്.നാഗരാജു പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News