ലോക പാലിയേറ്റീവ് ദിനാചരണം; സാന്ത്വന ചങ്ങലയും സംഗീത സദസ്സും എടത്വായിൽ

എടത്വ: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ആൽഫാ പാലിയേറ്റീവ് കുട്ടനാട് ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13ന് രാവിലെ 9ന് എടത്വാ ജംഗ്ഷനിൽ സാന്ത്വന ചങ്ങലയും സംഗീത സദസ്സും നടക്കും.

എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.

എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗീസ്, എടത്വ സി.ഐ ഓഫ് പോലീസ് ആനന്ദബാബു എന്നിവർ സന്ദേശം നല്‍കും. പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ശ്രീനിവാസൻ, വൈഗാ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ സംഗീത സദസ്സ് നടക്കും.

എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കന്ററി, തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂള്‍ എൻ.എസ്എസ് വോളണ്ടിയര്‍മാര്‍ സാന്ത്വന ചങ്ങലയിൽ അണിനിരക്കും.

Print Friendly, PDF & Email

Leave a Comment

More News