കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ ഓറഞ്ചില്‍

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഓറഞ്ച് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ റവ.ഫാ.ഡൊമിനിക് വളാമനാല്‍ നയിക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി വെ.റവ.ഫാ.ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ അറിയിച്ചു.

ഒക്ടോബര്‍ 19 വ്യാഴാഴ്ച വൈകുന്നേരം 5 മുതല്‍ 22 ഞായറാഴ്ച ഉച്ചവരെയാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ റവ.ഫാ.ഡൊമിനിക് വളാമനാല്‍ ആണ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകന്‍.

വിവിധ ഗ്രൂപ്പുകളിലായി ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാം.

വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, ആരാധന, വചന പ്രഘോഷണം, ഡെലിവറന്‍സ് ശുശ്രൂഷ എന്നിവയാണ് കണ്‍വെന്‍ഷന്റെ മുഖ്യ ഇനങ്ങള്‍.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. എല്ലാവര്‍ക്കും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ബേബി സിറ്റിംഗ് സൗകര്യവും ഉണ്ട്.

ഈ ദൈവ വചന കണ്‍വെന്‍ഷനില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിച്ച് വിശ്വാസത്തിന്റെ ആഴങ്ങളില്‍ വളരുവാന്‍, വികാരി ക്രിസ്റ്റി അച്ചന്‍ എല്ലാവരേയും സ്‌നേഹാദരവോടെ ക്ഷണിക്കുന്നു.

കണ്‍വെന്‍ഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : stthomassyromalabar.org/ retreat 2023.

അഡ്രസ്സ്: ST. Thomas SyroMalabar Catholic Forane Church, 743 N.ECkhoff St. Orange, CA-281-904-6622.

Print Friendly, PDF & Email

Leave a Comment

More News