അമേരിക്ക മരവിപ്പിച്ച 6 ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുകയില്ലെന്ന്

ന്യൂയോര്ക്ക്: ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം, അമേരിക്കയും ഖത്തറും 6 ബില്യൺ ഡോളർ ഇറാന് കൈമാറാൻ വിസമ്മതിച്ചു. കഴിഞ്ഞ മാസമാണ് അമേരിക്കയും ഇറാനും തമ്മിൽ കരാർ ഒപ്പിട്ടത്. ഇതനുസരിച്ച് ഇറാൻ തങ്ങളുടെ ജയിലുകളിൽ തടവിലായിരുന്ന 5 അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചിരുന്നു. പ്രത്യുപകാരമായി, ഇറാന്റെ പിടിച്ചെടുത്ത 6 ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ അമേരിക്ക ഖത്തറിലേക്ക് അയച്ചു. ഈ തുക ഇറാന് നൽകേണ്ടിയിരുന്നതാണ്.

എന്നാല്‍, ഇപ്പോൾ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ, അമേരിക്കയുടെ ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി വാലി അഡിയോം പറഞ്ഞത് ആ തുക ഇപ്പോൾ ഇറാന് ലഭിക്കില്ലെന്നാണ്. അമേരിക്ക ഈ ഫണ്ട് പൂർണ്ണമായും മരവിപ്പിച്ചിട്ടില്ല. ഇത് ഉപയോഗിക്കുന്നതിനായി ഇറാൻ സമർപ്പിച്ച എല്ലാ അപേക്ഷകളും കുറച്ചുകാലത്തേക്ക് നിരസിക്കുമെന്നാണ് ട്രഷറി സെക്രട്ടറി പറഞ്ഞത്.

Print Friendly, PDF & Email

Leave a Comment

More News