ഇന്ത്യ പ്രസ് ക്ലബ് പ്ലാറ്റിനം സ്പോൺസറായി യുവസംരംഭകൻ നോഹ ജോർജ്

മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് പിന്തുണയുമായി യുവസംരംഭകൻ നോഹ ജോർജ്. ന്യൂയോർക്കിലെ കോങ്കേഴ്സില്‍ പ്രവർത്തിക്കുന്ന ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് മെമ്പർ ആണ് നോഹ ജോർജ്.

2020 ൽ ആരംഭിച്ച ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ്, ബോഡി വർക്ക് സ്ഥാപനമായി ആരംഭിച്ചു . മൂന്ന് വർഷം പിന്നിടുമ്പോൾ മെക്കാനിക്കൽ റിപ്പയറുകള്‍, വീൽ അലൈമെന്റ്, കാർ ഡീറ്റൈൽ, കാലിബ്രേഷൻ സർവീസസ്, ന്യൂ ടയേഴ്‌സ്, NYS DMV ഇൻസ്‌പെക്ഷൻ സർവീസ്, UHAUL സർവീസ് എന്നിവയും ആരംഭിച്ചു. എല്ലാ ഇൻഷുറൻസ് കമ്പനികൾ തമ്മിലുള്ള ബന്ധം – ക്ലെയിമുകൾ ദൃതഗതിയിൽ തീർപ്പാക്കാൻ സംവിധാനം .

എല്ലാ കമ്മ്യൂണിറ്റികളുമായി മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നതാണ് ഗ്ലോബൽ കൊളിഷൻ & ബോഡി വർക്കേഴ്സ് എന്ന സ്ഥാപനത്തിൻറെ വിജയരഹസ്യമെന്ന് നോഹ ജോർജ്‌ പറയുന്നു. നിലവിലുള്ള കസ്റ്റമേഴ്സ് നൽകുന്ന പിന്തുണയും അവർ പരിചയപ്പെടുത്തുന്ന പുതിയ കസ്റ്റമേഴ്‌സും ഈ സ്ഥാപനത്തിന്റെ കരുത്താണെന്നും നോഹ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News