സില്‍ക്യാര ടണൽ റെസ്ക്യൂ ഓപ്പറേഷൻ: കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെടുക്കാൻ തിരശ്ചീന ഡ്രില്ലിംഗ് ആരംഭിച്ചു; തൊഴിലാളികളുടെ ആദ്യ വീഡിയോ പുറത്ത്

ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും ജീവനോടെ പുറത്തെത്തിക്കാനുള്ള തിരശ്ചീന ഡ്രില്ലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ലംബമായ ഡ്രില്ലിംഗാണ് രണ്ടാമത്തെ മികച്ച ഓപ്ഷനെന്നും ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ അഞ്ച് മേഖലകളിൽ ഒരേസമയം ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു. ലംബമായ ഡ്രില്ലിംഗിന് വെല്ലുവിളികൾ സൃഷ്ടിച്ചതിനാൽ “തിരശ്ചീന ഡ്രില്ലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്” അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ വെർട്ടിക്കൽ ഡ്രില്ലിംഗാണ് ഏറ്റവും മികച്ച രണ്ടാമത്തെ മാർഗമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നുകളും നൽകാൻ പുതിയ ആറിഞ്ച് വീതിയുള്ള പൈപ്പ്ലൈൻ ഉപയോഗിക്കുമെന്ന് ഹസ്നൈൻ പറഞ്ഞു.

നിലവിൽ നാലിഞ്ച് വീതിയുള്ള പൈപ്പ് ലൈൻ വഴിയാണ് തൊഴിലാളികൾക്ക് അതിജീവന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നൽകുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി മികച്ച ആശയവിനിമയം ഉറപ്പാക്കാൻ ആറിഞ്ച് പൈപ്പ്ലൈനിലൂടെ ഉപകരണങ്ങൾ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളികളുടെ മനോവീര്യം ഉയർത്താന്‍ ഇത് സഹായിക്കും.

രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായേക്കാവുന്ന ഏത് അപകടസാധ്യതയും നേരിടാൻ എൻഡിആർഎഫ് ടീമുകൾ സ്ഥലത്ത് റിഹേഴ്സൽ നടത്തിക്കൊണ്ടിരിക്കുകയാണ്, ഹസ്നൈൻ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News